നെയ്യശ്ശേരി : എസ് .എൻ .സി .എം എൽ പി സ്‌കൂളിലെ നീർമാതളം സീഡ് ക്ലബ് അംഗങ്ങൾ തൊമ്മൻകുത്ത് എക്കോ ടൂറിസത്തിലേക്ക് നടത്തിയ പ്രകൃതി നടത്തത്തിൽ പുഴയിൽ കണ്ടെത്തിയ പ്ലാസ്റ്റിക്കുകളും കുപ്പികളും ശേഖരിച്ചു. ശേഖരിച്ച കുപ്പികളും പ്ലാസ്റ്റിക്കുകളും കരിമണ്ണൂർ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗം ലിസിക്ക് അദ്ധ്യാപകൻ അരുൺ ജോസ് കൈമാറി . പ്ലാസ്റ്റിക്കുകളും കുപ്പികളും അടക്കം 10 കിലോ വേസ്റ്റാണ് കുട്ടികൾ ശേഖരിച്ചത് . സ്കൂൾ അസംബ്ലികളിലും ബോധവൽക്കരണ ക്ലാസുകളിലും പ്ലാസ്റ്റിക്കിന്റെ ദുരുപയോഗത്തെ സംബന്ധിച്ച് ലഭിച്ച അറിവ് ഉൾക്കൊണ്ടാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കണമെന്നും ഉപയോഗിച്ച പ്ലാസ്റ്റിക്കുകൾ എങ്ങനെ സുരക്ഷിതമായി പ്രകൃതിക്കും ഭൂമിക്കും തടസ്സമാകാത്ത തിരിച്ചേൽപ്പിക്കാം എന്നതിൽ കുട്ടികൾ മാതൃകയായത്..