
തൊടുപുഴ: എല്ലാവർഷവും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങായ പ്രതിഭാസംഗമം ഇത്തവണ താരത്തിളക്കംകൊണ്ട് ശ്രദ്ധേയമായി. സിനിമാതാരം ചിപ്പിയായിരുന്നു ഇത്തവണ മുഖ്യാതിഥിയായി പങ്കെടുത്തത്. ചിപ്പിയുടെ ഭർത്താവ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹൻലാൽ ശോഭന ജോടികൾ അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇളംദേശത്തും പരിസരപ്രദേശങ്ങളിലുമായി നടന്ന് വരുകയാണ്. ലൊക്കേഷനിൽനിന്നാണ് ജനപ്രിയ നടി ചിപ്പി പ്രതിഭാസംഗമത്തിനെത്തിയത്. എസ്. എസ്. എൽ. സി, പ്ളസ്ടു പരീകക്ഷകളിൽ ഉന്നതവിഭയം നേടിയ 333 വിദ്യാർത്ഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി മാത്യു, ഇന്ദു ബിജു, നിസാമോൾ ഷാജി, ബിജു എം.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ ജേക്കബ്ബ്, ഇന്ദു സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ നൈസി ഡെനില്‍, ആന്‍സി സോജന്, സിബി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് അഗങ്ങളായ മാത്യു കെ. ജോൺ, അഡ്വ. ആൽബർട്ട് ജോസ്, രവി കെ.കെ, കെ.എസ് ജോൺ, ഷൈനി സന്തോഷ്, ടെസ്സിമോൾ മാത്യു, ഡാനിമോൾ വർഗീസ്, മിനി ആന്റണി, സെക്രട്ടറി അജയ് എ.ജെ, കലയന്താനി സെന്റ് . ജോർജ്ജ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ, ആലക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു, റ്റി.പി മനോജ് , ടോമി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.