
കുമളി: തേക്കടി റോട്ടറി ക്ലബ്ബ് , ഇന്ത്യൻ ദന്തൽ അസോസിയേഷൻ ഗ്രീൻവാലി ബ്രാഞ്ച്, എന്നിവയുടെ നേതൃത്വൽ കുമളി ഗവ. ട്രൈബൽ സ്‌കൂളിൽ സൗജന്യ ദന്ത പരിപാലന പഠന ക്യാമ്പ് സംഘടിപ്പിച്ചു
ദന്ത സംരക്ഷണ പഠന ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ തേക്കടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം.ഡി. പുഷ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ദന്തൽ അസോസിയേഷൻ ഗ്രീൻവാലി പ്രസിഡന്റ് ഡോ. രാജേഷ് ജിന്ന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ബിജു കുട്ടികൾക്കുള്ള ദന്ത സംരക്ഷണ രീതികൾ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തി ഷാജിമോൻ, ജിജോ രാധാകൃഷ്ണൻ, വിനോദ് ഗോപി , സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രിൻസ് . സി. എന്നിവർ ആശംസകൾ നേർന്നു. ഡോ.മാത്യു തോമസ് സ്വാഗതവും റോട്ടറി ക്ലബ്ബ് സെക്രട്ടറി ബാബു ഏലിയാസ് നന്ദിയും പറഞ്ഞു.