ഇടുക്കി: പട്ടികജാതി,പട്ടികവർഗ വിദ്യാർത്ഥികൾക്ക്സൗജന്യ പി എസ് സി പരിശീലനം നൽകുന്നു. ആലുവ സബ് ജയിൽ റോഡിലെ സർക്കാർ പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം.എസ് എസ് എൽ സി, പ്ലസ്ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്‌ളിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന വിവിധപരീക്ഷകൾക്ക് പരിശീലനം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 26. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി / ഒഇസി വിഭാഗക്കാർക്ക് 30 ശതമാനം സീറ്റ് മാറ്റിവയ്ക്കും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 26 ന് മുൻപ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.