ഇടുക്കി: സ്‌പോർട്‌സ് കൗൺസിലിന്റെ നിയന്ത്രണത്തിലുളള ഹോസ്റ്റലുകളിലേക്ക് പുതിയ അദ്ധ്യയന വർഷത്തെ പി.ജി വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അതത് കായികയിനങ്ങളിൽ ദേശീയ മെഡൽ നേടിയ കായിക താരങ്ങൾക്കായി സെലക്ഷൻ നടത്തുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ 25 ന് നടക്കുന്ന ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 25 ന് രാവിലെ 8 ന് ആധാർകാർഡ്, രണ്ട് പാസ്സ്‌പോർട്ട്‌സൈസ് ഫോട്ടോ, സ്‌പോർട്‌സ് മികവ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സ്‌പോർട്‌സ് കിറ്റ് എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ, സ്വിമ്മിംഗ്, തായ്‌ക്വോണ്ടാ, കബഡി, ഗുസ്തി, ആർച്ചറി, ബോക്‌സിങ്,സൈക്ലിംഗ്, ഫെൻസിങ്, ഹാൻഡ്‌ബോൾ, ഹോക്കി, ജൂഡോ,കനോയിങ്& കയാക്കിങ്, ഖോഖോ, നെറ്റ്‌ബോൾ, വെയ്റ്റ് ലിഫ്ടിംഗ് , റോവിങ്, സോഫ്റ്റ്‌ബോൾ എന്നീ കായിക ഇനങ്ങളിലായിരിക്കും സെലക്ഷൻ നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത, കായിക മികവ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി 20 ന് മുൻപായി keralasportscouncil@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്04712330167, 2331546