പീരുമേട് : പെരിയാർ വില്ലേജിൽ ഉൾപ്പെടുന്ന ഡിജിറ്റർ സർവ്വേ ബ്ലോക്ക് 01 മുതൽ 190 വരെ പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ , കേരള സർവെ, അതിരടയാളം എന്നിവ പൂർത്തിയായി. സർവേ രേഖകൾ entebhoomi.kerala.gov.in എന്ന പോർട്ടലിലും വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം കാർഷിക വികസന ബാങ്കിനോട് ചേർന്നുള്ള ഹാളിൽ പ്രവർത്തിക്കുന്ന പെരിയാർ ക്യാമ്പ് ഓഫീസിലും പരിശോധനയ്ക്ക് ലഭ്യമാണ്. രേഖകളിൽ ആക്ഷേപമുള്ളവർ 30 ദിവസങ്ങൾക്കകം എ.എൽ.സി ഫോറം 160 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ പീരുമേട് റിസെർവ സൂപ്രണ്ടിന് നേരിട്ടോ അപ്പീൽ നൽകണം. സർവേ സമയത്ത് തർക്കം ഉന്നയിച്ച് സർവെ അതിരടയാള നിയമം വകുപ്പ് 10 ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂ ഉടമസ്ഥർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കില്ല.