
കട്ടപ്പന :തമിഴ് സിനിമാതാരം വിജയ് യുടെ ഫാൻസ് അസോസിയേഷൻ ആയ പ്രിയമുടൻ നമ്പൻസിന്റെ നേതൃത്വത്തിൽ രക്തദാനം നടത്തി. വിജയുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടും,
രക്തദാന ദിനാചരണം ഇരുപത് വർഷം പിന്നിടുന്നതിനോടനുബന്ധിച്ചുമാണ് കട്ടപ്പനയിൽ അംഗങ്ങൾ രക്തദാനം നടത്തിയത്. വിജയ് ഫാൻസ് പ്രിയമുടൻ നമ്പൻസ് ജില്ലാ പ്രസിഡന്റ് ജെറിൻ പി തോമസ്, സെക്രട്ടറി സോബിൻ മാത്യു, അലൻ സിബിച്ചൻ, അർജുൻ, വിഷ്ണു, സുജിൻ, അനീഷ്, അമൽ, അശ്വിൻ, അജേഷ് എന്നിവർ രക്തദാനത്തിന് നേതൃത്വം നൽകി.