kooppan
സിപി എം കട്ടപ്പന ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന :നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥിനികളുടെ തുടർപഠനത്തിനായി സി.പി. എം കട്ടപ്പന ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ വി ആർ സജി അദ്ധ്യക്ഷനായി. സിപി.എം ജില്ലാ സെക്രട്ടറിയറ്റംഗം കെ .എസ് മോഹനൻ, സംഘാടക സമിതി കൺവീനർ കെ പി സുമോദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോർജ്, എം സി ബിജു, ടോമി ജോർജ്, ജോയി കുഴികുത്തിയാനി, കെ എൻ ബിനു, ലോക്കൽ സെക്രട്ടറിമാരായ ലിജോബി ബേബി, കെ എൻ വിനീഷ്‌കുമാർ, ലിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് വിദ്യാർഥിനികളുടെ എൽഎൽബി പഠനത്തിനായി എട്ട് ലക്ഷം രൂപയാണ് സംഘാടക സമിതിയും കട്ടപ്പന ഏരിയയിലെ വിവിധ ഘടകങ്ങളും ചേർന്ന് സമാഹരിച്ചത്.