കുമളി : ഗ്രാമ പഞ്ചായത്തിന്റെ പരധിയിൽ വരൾച്ച മൂലം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ള കർഷകർ നഷ്ടപരിഹാരം ലഭിക്കുന്നതിനുവേണ്ടി അക്ഷയ വഴി കൃഷി ഭവനിൽ അപേക്ഷ നൽകേണ്ടതാണ്.
ആധാർ കാർഡ് , തന്നാണ്ട് കരം അടച്ച രസീത് , ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി, വിളനാശം ഉണ്ടായതിന്റെ ഫോട്ടോ, പാട്ട കൃഷിയാണെങ്കിൽ പാട്ട ചീട്ട്, പട്ടയം ഇല്ലാത്തവർ കൈവശ രേഖയുടെ കോപ്പി എന്നിവ സഹിതം 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.പട്ടയം ഇല്ലാത്തവർ ആ വിവരം നേരിട്ട് കൃഷി ആഫീസിൽ അറിയിക്കേണ്ടതാണ്.