annamma

പീരുമേട്: വാഗമൺ വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മയുടെ (72) ഒറ്റമുറി വീട്ടിൽ 49,710 രൂപയുടെ വൈദ്യുതിബിൽ നൽകിയതിന് പിന്നാലെ കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

കൃത്യമായി മീറ്റർ റീഡിംഗ് എടുക്കാത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ തുടർന്നായിരുന്നു അമിതബിൽ. ഇതുസംബന്ധിച്ച് അന്നമ്മ നൽകിയ പരാതി പരിഗണിക്കാതെ വീട്ടിലെ ഫ്യൂസ് ഊരുകയായിരുന്നു. കേരളകൗമുദിയടക്കം ഇത് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മന്ത്രി തൊടുപുഴ ഡെപ്യൂട്ടി ചീഫ് എൻജിനിയറിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.