രാജാക്കാട്: ചിന്നക്കനാൽ തങ്കൻ കുഴിക്ക് സമീപം നാല് വയസ്സുള്ള കൊമ്പനാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മറ്റൊരു കാട്ടു കൊമ്പന്റെ കുത്തേറ്റാണ് ചെരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബുധനാഴ്ചയാണ് സംഭവം. പോസ്റ്റ്‌മോർട്ട നടപടികൾക്ക് ശേഷം ആനയുടെ ജഡം സംസ്‌കരിച്ചു.