camp-sndp
അണക്കരയിൽ നടന്ന സൗജന്യ കാൻസർ സാധ്യത നിർണ്ണയ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

അണക്കര: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റ്, ചക്കുപള്ളം ശാഖ, കാർക്കിനോസ് ഹെൽത്ത് കെയർകേരള, വോസാർഡ് കട്ടപ്പന എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാൻസർ സാധ്യത നിർണ്ണയ ക്യാമ്പ് നടത്തി. അണക്കരയിൽ നടന്ന ക്യാമ്പ് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി കാരക്കാട്ടിൽ, സെക്രട്ടറി സജി പി.എൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു, കൗൺസിൽ അംഗങ്ങളായ ശരത്, മനോഹർ, റോബിൻ, അജീഷ്, ശാഖാ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, കാർക്കിനോസ് ഹെൽത്ത് കെയറിലെ ഡോക്ടർമാരായ ഡോ. ആസിയ, ഡോ. ലിസബത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.