
കട്ടപ്പന: കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികൾക്കായി ക്യാമ്പ് നടത്തി. മലമ്പനി, മന്ത്, കുഷ്ഠരോഗം, ക്ഷയം തുടങ്ങിയ രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ക്രീനിംഗും പരിശോധനയും നടത്തിയത്.താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ. ദിലീപ്, ജെ.എച്ച്.ഐമാരായ വിധു എ. സോമൻ, പി. രാജൻ, ജോൺ ജെയിംസ്, ജോബി താര, സുജാത എന്നിവർ ക്യാമ്പ് നയിച്ചു. കെ.എച്ച്.ആർ.എ കട്ടപ്പന യൂണിറ്റ് ഭാരവാഹികളായ സജീന്ദ്രൻ പൂവാങ്കൻ, കെ.ജെ. സുജികുമാർ, ബിനോയി സെബാസ്റ്റ്യൻ, എം.ടി. സുഭാഷ്, ശ്രീജിത്ത് മോഹൻ, ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി.