തൊടുപുഴ: ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ 25-ാമത് സമാധി വാർഷികത്തോടനുബന്ധിച്ച് നാളെ ജീവിതവും ദർശനവും പങ്കു വെച്ചുകൊണ്ട് ഗുരു നിത്യ ചൈതന്യ സ്മൃതി നടത്തും. തൊടുപുഴ പെൻഷനേഴ്സ് ഭവനിൽ നാളെ രാവിലെ 10ന് സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എം.എസ്. സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഡോ. സുമ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഒ.ഡി. കുര്യാക്കോസ്, സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശി അഡ്വ. അരുണകുമാരി, കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, എറണാകുളം ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, കെ.പി. ലീലാമണി, സുനിൽ മാളിയേക്കൽ എന്നിവർ സംസാരിക്കും.