goga
യോഗ പരിശീലനം

നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. 21ന് യോഗ ദിനാചരണത്തിന്റെ മുന്നോടിയായിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്. പച്ചടി ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ ഡോക്ടർ മീര, യോഗ പരിശീലകൻ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളിൽ പരിശീലനം നടന്നത്. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ സെക്രട്ടറിയും സീനിയർ അസിസ്റ്റന്റുമായ വി. സതീഷ്, അദ്ധ്യാപകരായ കാവ്യ മധു,​ ശ്രീജ വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.