pothuyogam
പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിലെ 2024- 25 അദ്ധ്യയന വർഷത്തെ ആദ്യത്തെ പൊതുയോഗം

നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിലെ 2024- 25 അദ്ധ്യയന വർഷത്തെ ആദ്യത്തെ പൊതുയോഗം നടന്നു. പുതിയ അദ്ധ്യയന വർഷത്തിൽ രക്ഷിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പുതിയ പി.ടി.എ അംഗങ്ങളെ തിരഞ്ഞെടുക്കൽ തുടങ്ങിയവയും നടന്നു. കുട്ടികളെ എങ്ങനെ മിടുക്കരാക്കി വളർത്താം, കുട്ടികളുടെ മികച്ച ശീലങ്ങൾ,​ അച്ചടക്കം, കുട്ടികളെ നല്ല രീതിയിൽ നയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് തുടങ്ങിയവ എങ്ങനെയായിരിക്കണമെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു ക്ലാസ് നയിച്ചു. സ്‌കൂൾ മാനേജർ സജി ചാലിൽ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ശാഖാ സെക്രട്ടറി എ.വി. മണിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ കൊല്ലംപറമ്പിൽ,​ എം.പി.ടി.എ പ്രസിഡന്റ് ബിജി മരിയ ചാണ്ടി, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഷാജി പ്രതികാലായിൽ എന്നിവർ സംസാരിച്ചു. സ്‌കൂൾ സീനിയർ അസിസ്റ്റന്റും പി.ടി.എ സെക്രട്ടറിയുമായ കെ.വി. സതീഷ് പരിപാടികൾക്ക് നന്ദി പറഞ്ഞു.