ഇടുക്കി: ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ ഒ.ഇ.സി./ഒ.ബി.സി.(എച്ച്) പ്രീമെട്രിക് സ്‌കോളർഷിപ്പിനായി വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച അപേക്ഷകൾ സ്‌കൂൾ അധികൃതർ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു.. അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ പോർട്ടലിൽ ഉൾക്കൊള്ളിക്കുന്നതിന് സ്‌കൂൾ അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം മേഖലാ ഓഫീസ് ഫോൺ. 0484 2983130.