നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു.
ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ് തസ്തികകളിലേയ്ക്ക് 26 ന് രാവിലെ 11 നാണ് ഇന്റർവ്യൂ.ആറ് മാസത്തിൽ കുറയാതെ ഡയാലിസിസ് യൂണിറ്റിൽ ജോലി ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളു.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേയ്ക്കുള്ള ഇന്റർവ്യൂ 27 ന് രാവിലെ 11 ന് നടക്കും.ഉദ്യോഗാർത്ഥികൾ ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി നേരിട്ട് എത്തേണ്ടതാണ്. രാത്രി,കാഷ്വാലിറ്റി ഡ്യൂട്ടി ചെയ്യാൻ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകർ. നിയമന തീയതി മുതൽ 179 ദിവസത്തേക്കോ പ്രസ്തുത തസ്തികയിൽ പി.എസ്.സി നിയമനം നടക്കുന്നതുവരേയോ ആയിരിക്കും നിയമന കാലാവധി. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുകഫോൺ.. 04868 232 650