ഇടുക്കി: പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.റ്റി.പി. കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. പട്ടികജാതി വികസന വകുപ്പിന്റെ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. 18നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ്. ഡി.ടി.പി കോഴ്സിന് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 26ന് വൈകിട്ട് 4.30ന് മുമ്പ് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.