പീരുമേട്: താലൂക്കാശുപത്രിയിൽ കാസ്പ്, ജെ.എസ്.എസ്.കെ, ആർ.ബി.എസ്.കെ, ആരോഗ്യകിരണം, സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി എന്നീ വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും ആശുപത്രിയിൽ ലഭ്യമല്ലാത്തതും ആശുപത്രിയിലെ ലാബിന്റെ പ്രവർത്തനസമയത്തിന് ശേഷമുള്ളതുമായ ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒരു വർഷം കരാറിന് താത്പര്യമുളള ലാബുകൾക്ക് ലഭ്യമായ ടെസ്റ്റുകൾ, അവയുടെ നിരക്കുകൾ എന്നിവ ഉൾപ്പെടുത്തി മുദ്ര വെച്ച ടെൻണ്ടറുകൾ സമർപ്പിക്കാം. ഫോമുകൾ ജൂലായ് രണ്ടിന് വൈകിട്ട് നാല് വരെ ലഭിക്കും. ടെണ്ടർ അപേക്ഷകൾ ജൂലായ് മൂന്നിന് വൈകിട്ട് നാല് വരെ സ്വീകരിക്കും. അന്നേ ദിവസം രാവിലെ 10.30ന് ടെണ്ടർ തുറന്ന് പരിശോധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869232424.