tony
ആരോഗ്യ ദൗത്യ സേന അംഗങ്ങൾക്ക് പരിശീലനം നൽകുന്ന പദ്ധതി മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുന്നു

മണക്കാട്: ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി മാലിന്യ രോഗമുക്ത സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി 100 ആരോഗ്യ ദൗത്യ സേന അംഗങ്ങൾക്ക് പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീന അനിൽ അദ്ധ്യക്ഷത വഹിച്ചു. മണക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ജോഷി തോമസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷിജി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ ദിലീപ് കുമാർ, സീന ബെന്നി, പഞ്ചായത്ത് സെക്രട്ടറി ലിൻസി ജോസ്, അൽ അസർ മെഡിക്കൽ കോളേജ് അസി. പ്രൊഫ. ഡോ. അന്നു എന്നിവർ സംസാരിച്ചു. പുറപ്പുഴ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ സന്തോഷ് കെ.ടി, ആരോഗ്യ ദൗത്യസേനാ അംഗങ്ങൾക്ക് പ്രവർത്തന രേഖ വിശദീകരിച്ചു. തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റ്റിജി മാത്യു, ശ്രീനി കെ.എസ്, സന്ധ്യ, രാജി കെ.വി, മേരി പി.എ എന്നിവർ വാർഡുതല പ്രവർത്തനങ്ങൾ വിശദീകരിച്ചു.