fire
അഗ്നിക്കിരയായ പച്ചക്കറിക്കട

കട്ടപ്പന: തൊപ്പിപ്പാളയിൽ പച്ചക്കറി- പലചരക്ക് കട കത്തി നശിച്ചു. കുഴുപ്പള്ളിയിൽ തങ്കച്ചന്റെ ഉടമസ്ഥതയിലുള്ള കടയാണ് 14ന് അർദ്ധരാത്രിയോടെ പൂർണമായി കത്തി നശിച്ചത്. കടയിലുണ്ടായിരുന്ന സാധനസാമഗ്രികൾ പൂർണമായും ഒന്നേകാൽ ലക്ഷം രൂപയും കത്തി നശിച്ചു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. രാത്രി ഒമ്പതോടെ കട അടച്ച് വീട്ടിലേക്ക് പോയ തങ്കച്ചൻ അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തുമ്പോൾ കട പൂർണമായി കത്തുന്ന സ്ഥിതിയിലായിരുന്നു. അഗ്നിശമന സേനയെത്തി തീ അണച്ചെങ്കിലും സാധനസാമഗ്രികളെല്ലാം പൂർണമായി നശിച്ചിരുന്നു.