മൂന്നാർ: വൈദ്യുത ബോർഡിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഭാഗമായ മൂന്നാർ ഹെഡ്​ വർക്സിൽ നിന്നും തുടങ്ങുന്ന ടണലിന്റെയും അനുബന്ധ ഘടകങ്ങളുടെയും പണി പൂർത്തീകരിച്ച ഭാഗത്ത് വെള്ളം നിറച്ചുള്ള പരിശോധന നാളെ നടക്കും. രാവിലെ 10 മുതൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു.