അടിമാലി: ദിശയറിയിക്കാൻ സ്ഥാപിച്ച ബോർഡുകൾക്ക് മുകളിൽ വള്ളിപ്പടർപ്പുകൾ കയറി.. അടിമാലി -കുമളി ദേശീയപാതയിൽ വിവിധ ഇടങ്ങളിലാണ് അപകടമുന്നറിയിപ്പ് ബോർഡുകൾ കാടുമൂടിയത്.അടിമാലിക്ക് സമീപം വള്ളപ്പടിയിൽ മരത്തിന്റെ ശിഖരങ്ങളും വള്ളിപ്പടർപ്പും മൂലം വാഹനയാത്രക്കാർക്ക് ഇവിടെ ഇങ്ങനെയൊരു ബോർഡുള്ള കാര്യംതന്നെ അറിയാൻ കഴിയുന്നില്ല. ഇതുപോലെ ബോർഡുകൾ അത്യാവശ്യമായി സ്ഥാപിക്കേണ്ട ഇടങ്ങളിലൊന്നും സ്ഥാപിച്ചിട്ടുമില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. . ആയിര മേക്കർ കല്ലമ്പലത്തിന് സമീപം അപകട ബോർഡ് സ്ഥാപിക്കയാത്തതുമൂലം നിരവധി അപകടങ്ങളാണ് നടക്കുന്നത്.കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് കൂടിച്ചു തകർത്തിരുന്നു. കത്തിപ്പാറയിലും കല്ലാർകുട്ടിയിലും സൈൻ ബോർഡുകളുടെ അഭാവം മൂലം അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്.