പീരുമേട്: നിയന്ത്രണംവിട്ട ടാറ്റാ സുമോ ഓട്ടോറിക്ഷയിൽഇടിച്ച് അപകടം.ഡൈമൂക്ക് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയിൽ 11മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. നെല്ലി മലയിൽ നിന്നും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ടാറ്റാ സുമോ ജീപ്പ് വണ്ടിപ്പെരിയാറിൽ നിന്നും ഡൈമുക്കിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിയന്ത്രണം വിട്ട ജീപ്പ് ബാറ്ററി കടയിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡൈമുക്ക് സ്വദേശികളായ സുരേഷ് (39)പ്രിയ (29), മനോജ് (33)എന്നിവർ പരിക്കേറ്റു. ഇവരോടൊപ്പം ഉണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള കുട്ടി പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.