കട്ടപ്പന :എസ്.എൻ. ഡി.പി യോഗം 4562 കട്ടപ്പന നോർത്ത് ശാഖയിൽ ബാലവേദി വി്യട്ടർത്ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു .
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അദ്ധ്യാപകർക്ക് ദക്ഷിണ നൽകി.അദ്ധ്യാപകർ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. 80 ഓളം കുട്ടികൾ ബാലവേദിയിൽ പ്രവേശം നേടി. പ്രവേശനോത്സവ ചടങ്ങ് മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ജോഷി കുറ്റടാ, ശാഖ വൈസ് പ്രസിഡന്റ് കെ എസ് രാജീവ്, ശാഖാ സെക്രട്ടറി മനോജ് പതാലിൽ,വനിതാ സംഘം സെക്രട്ടറി സിന്ധു സുരേഷ്,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വി ബി ജോബി,കുമാരിസംഘം സെക്രട്ടറി ആവണി പ്രമോദ്,സിഎസ് അജേഷ്,ശ്രീനിവാസൻ ഇടക്കൊത്ത്,തുടങ്ങിയവർ സംസാരിച്ചു.