തൊടുപുഴ : കുമാരമംഗലം പഞ്ചായത്തിൽ പെരുംമ്പിള്ളിച്ചിറയിൽ സി. ഐ. ടി. യു വിൽ ഹെഡ് ലോഡ് രംഗത്ത് പ്രവർത്തിച്ചിരുന്ന 11 പേർ ബി. എം. എസി ൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. യൂണീറ്റ് രൂപീകരണവും,പതാക ഉയർത്തലും ബി. എം. എസ് ജില്ലാ വെെസ് പ്രസിഡന്റ് എം. പി റെജികുമാർ ഉദ്ഘാടനം ചെയ്തു . മേഖലാ സെക്രട്ടറി സുരേഷ് കണ്ണണ ,ജോ.സെക്രട്ടറി എ. പി. സഞ്ജു,വെെ.പ്രസിഡന്റ് എം. എ പ്രദീപ്,ബി. അജിത് കുമാർ ,സി. എം. ശ്രീകുമാരൻ,ഷാജു ഗോപാലൻ,ബിനേയി തുടങ്ങിയവർപങ്കെടുത്തു.