anusmaranam
മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പോലീത്തയുടെ 40ാം ഓർമ്മദിനവും അനുസ്മരണ സമ്മേളനവും കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ബീന ടോമി ഉത്ഘാടനം ചെയ്യുന്നു.

കട്ടപ്പന :മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പോലീത്തയുടെ 40ാം ഓർമ്മദിനവും അനുസ്മരണ സമ്മേളനവും കട്ടപ്പന സെന്റ് തോമസ് ഈസ്റ്റേൺ ചർച്ചിൽ നടത്തി. . ബിലിവേഴ്‌സ് ഈസ്റ്റേൺ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രോപ്പോലീത്തയുടെ 40ാം ഓർമ്മ ദിനത്തോടനുബന്ധിച്ചാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.അനുസ്മരണ സമ്മേളനത്തിന് മുമ്പായി സഭാവിശ്വാസികളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി.നഗരസഭാ ചെയർപേഴ്‌സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.ഫാ. മനോജ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.വെള്ളയാംകുടി മാർത്തോമ്മ ചർച്ച് വികാരി ഫാ. വിപിൻ വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ജോയി ആനിത്തോട്ടം,അഡ്വ. സ്റ്റീഫൻ ഐസക്,ഫാ. യോഹന്നാൻ റ്റി. ഫാ അനിൽ സി മാത്യു എന്നിവർ അനുസ്മരണപ്രസംഗം നടത്തി.