വണ്ടിപ്പെരിയാർ: ഗവ. എൽ .പി. സ്‌കൂളിൽ താത്ക്കാലികമായി ഒഴിവുള്ള എൽ പി എസ് .ടി. തമിഴ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി നാളെ ഉച്ചകഴിഞ്ഞ് 2 ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.