പീരുമേട്: എസ് .എഫ് .ഐ ഏലപ്പാറ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം മെൽബിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏലപ്പാറയിൽ അനുവദിച്ച ഐ ടി ഐയ്ക്ക് റവന്യൂ വിട്ട് നൽകിയ ഭൂമിയിൽ ഐ ടി ഐയ്ക്ക് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുക, ഏലപ്പാറയിൽ ആർട്ട് സ്‌കോളേജ് ആരംഭിക്കുക. എന്നീ അവശ്യങ്ങൾ സമ്മേളനം ആവശ്യപ്പെട്ടു. ആന്റപ്പൻ എൻ ജേക്കബ്ബ്, ലിനു ജോസ് , ടോണി കുര്യാക്കോസ്, സജ്ജി സഹദേവൻ, ജി നിഷ് രാജൻ എന്നിവർ സംസാരിച്ചു.പി മനുമോൻ( പ്രസിഡന്റ്), ശ്രുതി സുരേഷ്, വി പി വിഷ്ണു (വൈസ് പ്രസിഡന്റുമാർ), കെ അഖിലേഷ് (സെക്രട്ടറി )അഞ്ചു ജയൻ, അഭിരാം മനോജ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞടുത്തു.