പീരുമേട് : ഏലപ്പാറ അർബൻ എസ്.എച്ച് .ജി. ഏല്ലാ വിഷയങ്ങൾക്ക് ഏപ്ലസ് കിട്ടിയ എസ്.എസ്. എൽ. സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമെന്റെയും നൽകി. അർബൻ സംഘാങ്ങളും കുടുബാങ്ങളും വിജയികളുടെ കുടുംബങ്ങളും വ്യാപാരികളും പങ്കെടുത്തു.ഏലപ്പാറ വ്യാപാര ഭവനിൽ നടന്ന യോഗത്തിന് സംഘം പ്രസിഡന്റ് ആന്റെപ്പൻ എൻ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു യോഗം ഉദ്ഘാടനം ചെയതു. തുടർച്ചയായി മൂന്ന് തവണയും നൂറു ശതമാനം വിജയം നേടിയ സർക്കാർ ഹൈസ്‌കൂളിന് പുരസ്‌കാരം നൽകി. മാത്യു ജോൺ, റജീന സലീം ,നിർമ്മല ചന്ദ്ര സലീം, സാംരാജ്. കെ.പി. 'വിജയൻ ,വിനോജി, ജോൺ പി കുര്യൻ, ചന്ദ്രാസലിം ,ശിവദാസ്, നവീൻ തമ്പി എന്നിവർ സംസാരിച്ചു .