പീരുമേട്: വഴിയോരക്കച്ചവടക്കാർ സ്ഥാപനങ്ങളുടെ മുമ്പിൽ കച്ചവടം നടത്തുന്നതുമൂലം കച്ചവടം കുറയുന്നതിൽ വ്യാപാരി വ്യവസായ സമിതി ഏലപ്പാറ യൂണിറ്റ് കമ്മിറ്റി ഏലപ്പാറ പഞ്ചായത്തിന് പരാതി നൽകി.
നികുതിയും പഞ്ചായത്തിലെ ലൈസൻസ് ഫീസും ജി .എസ് .ടി രജിസ്‌ട്രേഷനും വൈദ്യുതി ചാർജ്, ഹരിത കർമ്മസേന യൂസർ ഫീസും ഉൾപ്പടെ സർക്കാരിലേക്ക് നൽകേണ്ട തുകകൾ കൃത്യമായി നൽകി വ്യാപാരം നടത്തുന്ന കച്ചവടക്കാരുടെ കടയുടെ മുമ്പിൽ വഴിയോര കച്ചവടക്കാർ കച്ചവടം നടത്തുന്നത് കൊണ്ട് വൻതുക അടച്ചു കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് വ്യാപാരം നടക്കുന്നില്ല. കച്ചവടക്കാർക്കും അവരുടെ സ്ഥാപനത്തിൽജോലിക്ക് നിൽക്കുന്ന വരുടെയും,കുടുംബങ്ങളെയും ഇത് ബാധിക്കും എന്നും പഞ്ചായത്തിന് നൽകിയ നിവേദനത്തിൽ വ്യാപാരി വ്യവസായി സമതി ഭാരവാഹികൾ ചൂണ്ടികാണിച്ചു.വഴിയോര കച്ചവടക്കാർക്കുവേണ്ടി ഏലപ്പാറ പഞ്ചായത്ത്‌ഷോപ്പിംഗ്‌കോംപ്ലക്‌സിന് പുറകുവശത്തെ വ്യാപാരം നടത്തുന്നതിന് ആവശ്യമായ സ്ഥലം സൗകര്യം ചെയ്തുകൊടുത്ത് അവിടേക്ക് മാറ്റണമന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി സമിതി രക്ഷാധികാരി കെ പി വിജയൻ, സെക്രട്ടറി അഹമ്മദ് മുസീൻ, ട്രഷറാർ നജീബ് ഖാൻ എന്നിവരാണ് നിവേദനം നൽകിയത്.