തൊടുപുഴ:മുട്ടം കോടതി ജംഗ്ഷനിലേക്കുള്ള പാലം വീതികൂട്ടി നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കോടതി സമുച്ചയം,വിജിലൻസ് ഓഫീസ്, ജില്ലാ ഹോമിയോ ആശുപത്രി, പോളിടെക് നിക് കോളേജ്, ഐ.എച്ച്. ആർ.ഡികോളേജ്, ജില്ല ജയിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള പാലം വീതി കുറഞ്ഞതും കാലപ്പഴക്കമുള്ളതുമാണ്. വാഹനതിരക്ക് മൂലം കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.കഷ്ടിച്ച് ഒരുവാഹനത്തിന് കടന്നുപോകുന്നതിനുള്ള വീതിയാണുള്ളത്. അപകടസാദ്ധ്യത ഒഴിവാക്കി എത്രയും വേഗത്തിൽ പാലം വീതികീട്ടി പണിയണമെന്ന് ആവശ്യപ്പെട്ട് കേരളകോൺഗ്രസ് (എം) മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20ന് രാവിലെ 9.30ന് പാലത്തിന് സമീപം ഉപരോധം നടത്തും.മണ്ഡലം കമ്മറ്റി യോഗത്തിൽ പ്രസിഡൻ് ജോസ് ചുവപ്പുങ്കൽ അദ്ധ്യക്ഷതവഹിച്ചു. നിയോജകമണ്ഡലം പ്രസിഡൻ് ജിമ്മിമറ്റത്തിപ്പാറ, സംസ്ഥാന കമ്മിറ്റി അംഗം ബെന്നി പ്ലാക്കൂട്ടം, ബേബി, സണ്ണി, ജോസ് പാറപ്പിറം, ബിജു, ജോസ് ഈറ്റക്കകുന്നേൽ, ഷിബു, മനോജ്, സാജു, സോയി ജോസുകൂട്ടി, ബേബി മലയിൽ,ചന്ദ്രൻ കുന്നേൽ,തോമസ് കിഴക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.