sndp
ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾക്ക് മുന്നോടിയായി മലനാട് യൂണിയനിൽ നടന്ന ശാഖാ പ്രസിഡന്റ്,​ സെക്രട്ടറിമാരുടെ കോൺഫ്രൻസ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരുടെ കോൺഫ്രൻസ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സ്വാഗതമാശംസിച്ചു. യോഗം ബോർഡ് മെമ്പർ ഷാജി പുള്ളോലിൽ, യൂണിയൻ കൗൺസിലർമാരായ പി.കെ. രാജൻ, മനോജ് അപ്പന്താനം, കെ.കെ. രാജേഷ്, പി.എസ്. സുനിൽ, എ.ടി. പ്രദീപ്, പി.ആർ. രതീഷ് എന്നിവർ പങ്കെടുത്തു. മഹാഗുരുവിന്റെ 170-ാമത് തിരുജയന്തി യൂണിയനിലും 38ശാഖകളിലും വളരെ വിപുലമായി ആഘോഷിക്കാനും ജയന്തി സമ്മേളനങ്ങൾ, ഘോഷയാത്രകൾ, പ്രാർത്ഥനകൾ, വിളംബര വാഹന ജാഥകൾ, ചിങ്ങം 1ന് പതാക ദിനാചരണം, മഹാസമാധി ദിനം വരെ പ്രാർത്ഥനാ യജ്ഞങ്ങൾ എന്നിവയും നടത്താൻ തീരുമാനിച്ചു.