വെള്ളത്തൂവൽ പഞ്ചായത്തിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് കേരളാകോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റി . ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ വെള്ളത്തൂവലിൽ എത്തിച്ചേരണമെങ്കിൽഅടിമാലി ചുറ്റി വെള്ളത്തൂവലിൽ എത്തുകയോ രാജാക്കാട് ചുറ്റി എത്തുകയോ വേണം .ആനച്ചാലിൽ നിന്നും മുതുവാൻകൂടി വഴിവെള്ളത്തൂവൽ അടിമാലിക്ക് രണ്ടു ബസുകൾ സർവീസ് നടത്തുന്നുണ്ട് .പക്ഷേ ഈ റൂട്ടിൽ ബസ് ഓടുന്നത് കൊണ്ട് ഈ പ്രദേശവാസി കളുടെ യാത്ര ക്ലേശത്തിനു പാരികരം ആകുന്നില്ല ഈട്ടിസിറ്റി ,മേരിലാന്റ് ഭാഗത്തുള്ളവർക്ക് നൂറ്റി ഇരുപതു രൂപ മുടക്കി ഓട്ടോ യിൽവേണം ആനച്ചാലിൽ എത്താൻ .എല്ലക്കൽ ,പോത്തുപാറ , പ്രദേശത്തുള്ളവർക്കും വെള്ളത്തൂവലിൽ എത്താൻ ഇതു തന്നെയാണ് അവസ്ഥ.ആനവിരട്ടി ഓടക്കാസിറ്റി ,മങ്കടവ് ശല്ല്യാംപാറ ,പ്രദേശത്തുള്ളവർക്കും വെള്ളത്തൂവലിൽ എത്തുന്നതിനു അമിത മായി പണം മുടക്കി വേണം വെള്ളത്തൂവലിൽ എത്താൻ. ജില്ലാ ആസ്ഥാനത്തും മെഡിക്കൽ കോളേജിലും എന്നിവിടങ്ങളിൽ പോകേണ്ടവർ ടാക്‌സി വണ്ടികളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത് .പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ബി എം ബി സി റോഡുകൾ പണിതീർന്നുവെങ്കിലും ഇതുവഴി ബസ് സർവ്വീസ് ആരം ഭിക്കുന്നതിന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. നാട്ടുകാരുടെ യാത്രാക്ലേശത്തിനു ശാശ്വ തമായാ പരിഹാരം ഉണ്ടാകണമെന്ന് കേരളാകോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ,മണ്ഡലം പ്രസിഡന്റ് സജി പൂതക്കുഴിയുടെ അദ്ധ്യക്ഷയിൽ കൂടിയ യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയഗം പി വി ,അഗസ്റ്റിൻ ,നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോസ് തച്ചിൽ ,നിയോജകമണ്ഡലം സെക്രട്ടറി , സാബു കുന്നുംപുറത്ത് ,മണ്ഡലം സെക്രട്ടറി ,ജോബിൾ കുഴിഞ്ഞാലിൽ ,മണ്ഡലം വൈസ് പ്രസിഡന്റ് , ജോർജ് കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.