തൊടുപുഴ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ സ്മൃതി സംഘടിപ്പിച്ചു. സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോർഡിനേറ്റർ എം എസ് സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ഡോ സുമ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റഡി സർക്കിൾ കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, കെ പി ലീലാമണി, എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.ഒ ഡി കുര്യാക്കോസ്,സ്റ്റഡി സർക്കിൾ ഇടുക്കി ജില്ലാ കാര്യദർശി അഡ്വ അരുണകുമാരി, എറണാകുളം ജില്ലാ കാര്യദർശി സി എസ് പ്രതീഷ്, സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ, അഭിജിത് കെ എസ്, സുകുമാർ അരീക്കുഴ, എൻ കെ പീതാംബരൻ എന്നിവർ സംസാരിച്ചു.