രാജാക്കാട്: വാഹന വായ്പാ സ്ഥാപനങ്ങളുടെ സംസ്ഥാന കൂട്ടായ്മയായ കേരള സ്റ്റേറ്റ് ഹയർ പർച്ചേയ്‌സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം നടത്തി. കെ എസ്.എച്ച്.പി.എ സംസ്ഥാന പ്രസിഡന്റ് ജോസുകുട്ടി സേവ്യർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ജെ അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോർഡിനേറ്റർ എം.എസ് മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി കെ.ആർ നാരായണൻ റിപ്പോർട്ടും ട്രഷറർ ടി.പി ബിജു കണക്കും അവതരിപ്പിച്ചു. വി.എസ്
ബിജു സ്വാഗതവും എ.ഹംസ നന്ദിയും പറഞ്ഞു.സംസ്ഥാന സെക്രട്ടറി ജി. മനോജ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗം കെ.ഡി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ജില്ലാ ഭാരവാഹി തെരെഞ്ഞെടുപ്പിൽ കെ.ജെ അഗസ്റ്റ്യൻ(ജില്ല പ്രസിഡന്റ്) , കെ.ആർ നാരായണൻ(സെക്രട്ടറി ) , റ്റി.പി ബിജു (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ ഭരണസമിതിയേയും തെരെഞ്ഞെടുത്തു.