​തൊ​ടു​പു​ഴ​ : ന​ഗ​ര​സ​ഭ​ പ​രി​ധി​യി​ലെ​ വ്യാ​പാ​ര​-​ വാ​ണി​ജ്യ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​ 2​0​2​4​-​ 2​5​ വ​ർ​ഷ​ത്തെ​ മു​നി​സി​പ്പ​ൽ​ ലൈ​സ​ൻ​സ് ​പി​ഴ​കൂ​ടാ​തെ​ ജൂ​ൺ​ ​ 3​0​ വ​രെ​ പു​തു​ക്കാ​വു​ന്ന​താ​ണ്​. ഇ​നി​യും​ ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​ സ്ഥാ​പ​ന​ങ്ങ​ൾ​ അ​ടി​യ​ന്ത​ര​മാ​യി​ കെ​ സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ൽ​ സി​റ്റി​സ​ൺ​ പോ​ർ​ട്ട​ലി​ലൂ​ടെ​യും​ അ​ക്ഷ​യ​ സെ​ന്റ​ർ​/​ ഓ​ൺ​ലൈ​ൻ​ സ​ർ​വീ​സ് സെ​ന്റ​റി​ലൂ​ടെ​ ​ അ​പേ​ക്ഷ​ക​ൾ​ സ​മ​ർ​പ്പി​ച്ച് ഫീ​സ് ഒ​ടു​ക്കി​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ സൈ​റ്റി​ൽ​ നി​ന്നും​ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​തു​മാ​ണ്.​ന​ഗ​ര​സ​ഭ​യി​ൽ​ നി​ന്നും​ അ​നു​മ​തി​യി​ല്ലാ​തെ​ (​ലൈ​സ​ൻ​സ് )​ യാ​തൊ​രു​വി​ധ​ വ്യാ​പാ​ര​ങ്ങ​ളോ​ സ്ഥാ​പ​ന​ങ്ങ​ളോ​ പ്ര​വ​ർ​ത്തി​ക്കാ​ൻ​ പാ​ടി​ല്ലാ​ത്ത​തും​ ന​ഗ​ര​സ​ഭ​ ന​ൽ​കു​ന്ന​ N​U​L​M​ കാ​ർ​ഡ് ഇ​ല്ലാ​തെ​ ഒ​രി​ട​ങ്ങ​ളി​ലും​ തെ​രു​വ് ക​ച്ച​വ​ടം​ ന​ട​ത്താ​ൻ​ പാ​ടി​ല്ലാ​ത്ത​തും​ വീ​ഴ്ച​ വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​ 1​9​9​4​ലെ​ കേ​ര​ള​ മു​നി​സി​പ്പാ​ലി​റ്റി​ ആ​ക്ട് പ്ര​കാ​രം​ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ സ്വീ​ക​രി​ക്കു​ന്ന​താണെന്ന് അധികൃതർ അറിയിച്ചു.