തൊടുപുഴ : ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം 21ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം പാർട്ടി ഓഫീസിൽ നടക്കുന്ന പരിപാടി ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ.കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ അഡ്വ. പി. സി. ജോസഫ് ജന്മദിന സന്ദേശം നൽകും. നേതാക്കളായ എ. ജെ. ജോസഫ്, വാമനാപുരം പ്രകാശ്കുമാർ, ഫ്രാൻസിസ് തോമസ് ,ജെയിംസ് കുര്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റോബിൻ പി. മാത്യു, വൈസ് പ്രസിഡന്റ് മിഥുൻ സാഗർ തുടങ്ങിയവർ പങ്കെടുക്കും.