കരിമണ്ണൂർ: ബി.ആർ.സിയിൽ നിലവിലുള്ള സി.ആർ.സി കോർഡിനേറ്റർമാരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 25ന് രാവിലെ 11ന് ബിആർസി ഹാളിൽ നടക്കും. ഉദ്യോഗാർത്ഥികൾ കരിമണ്ണൂർ ബി.ആർ.സിയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ അറിയിച്ചു.