തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ ബാലവേദി പ്രസിഡൻ്റ് പി. എസ്. ദേവാനന്ദിന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. .സുകുമാരൻ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.ഫാ. എഡ്വേർഡ് ജോർജ്ജ് വിഷയാവതരണം നടത്തി. ബാലവേദി അംഗങ്ങളിൽ കഴിഞ്ഞ എസ്. എസ്. എൽ. സി , പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ബാലവേദി രക്ഷാധികാരി എ. പി. കാസീൻ മെമന്റോകൾ നൽകി ആദരിച്ചു. ലൈബ്രറി പ്രസിഡൻ്റ് കെ. സി. സുരേന്ദ്രൻ, ബാലവേദി സബ് കമ്മറ്റി കൺവീനർ കെ. പി. സുനിൽ എന്നിവർ പ്രസംഗിച്ചു. ബാലവേദി ജോ:.സെക്രട്ടറി ശ്രേയസ് സുനിൽ സ്വാഗതവും വൈസ് പ്രസിഡൻ്റ് അക്ഷയ സാബു നന്ദിയും പറഞ്ഞു.