
തൊടുപുഴ:മുട്ടം എള്ളുംപുറം സെറ്റിൽമെന്റിലെ ഓട്ടോതൊഴിലാളിയായ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച് 62 ദിവസം ജയിലിൽ അടച്ചതിനെതിരായ ജനകീയ കൺവെൻഷൻ നടന്നു. ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ, ദളിത് സംഘടനാ ഭാരവാഹികൾ, ഊരുകൂട്ടം ഭാരവാഹികൾ ഉൾപ്പെടെ 101 അംഗ പ്രക്ഷോഭ സമിതിക്ക് കൺവെൻഷൻ രൂപം നൽകി. 26ന് മുട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ രാവിലെ 10ന് ധർണ്ണ നടത്തും.
പി പി സുലൈമാൻ റാവുത്തർഎക്സ് എം. എൽ. എ, ആദിവാസി ക്ഷേമസമിതി നേതാവ് എം.ഐ ശശീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ .കെ .ബിജു ടി .കെ. മോഹനൻ, പി. എസ് .സതീഷ് ,എന്നിവരെ രക്ഷാധികാരികളായും, ജെയിംസ് കോലാനി ചെയർമാനും,ഊരുമൂപ്പൻ ടി.എ. ജേക്കബ്,എ. എൻ.വിനോദ് കുമാർ, എന്നിവർ വൈസ് ചെയർമാൻമാരായും കെ.എം. സാബു ജനറൽ കൺവീനറായും കമ്മറ്റിയെ തെരഞ്ഞെടുത്തു.