തൊടുപുഴ: എസ്. എൻ. ഡി. പി യോഗംചിറ്റൂർ ശാഖ കുടുംബ യോഗം നടത്തി. ശാഖ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി വൈസ്‌ചെയർമാൻ എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ് എസ് എൽസി ഫുൾ എ പ്ളസ് ലഭിച്ച കുട്ടികളെ ആദരിച്ചു. യൂണിയൻ വൈസ്‌ചെയർമാൻ വി.ബി സുകുമാരൻ, കൺവീനർ പി.ടി . ഷിബു, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ സ്മിത ഉല്ലാസ് , കെ.കെ മനോജ്, കുടുംബയോഗം കൺവീനർ സിജു കാരക്കുന്നേൽ, ശാഖ ജോയിന്റ് കൺവീനർ ബിന്ദു സാബു എന്നിവർ സംസാരിച്ചു.