​നെ​ടും​ക​ണ്ടം​ :​ ഈ​ഴ​വ​ സുദായം ​ നേ​രി​ടു​ന്ന​ അ​സ​മ​ത്വ​ത്തെ​ ചൂ​ണ്ടി​ക്കാ​ണി​ച്ച​ എ​സ്.എ​ൻ​.ഡി​.പി​ യോ​​ഗം​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​യെ​ വേ​ട്ട​യാ​ടു​ന്ന​തി​നെ ഈ​ഴ​വ​ജ​ന​ത​ ശ​ക്ത​മാ​യി​ നേ​രി​ടു​മെ​ന്ന് നെ​ടു​ങ്ക​ണ്ടം​ യൂ​ണി​യ​ൻ​.​ഇ​രു​ രാ​ഷ്ട്രീ​യ​ മു​ന്ന​ണി​ക​ളും​ പിന്നാ​ക്ക​ വി​ഭാ​ഗ​ങ്ങ​ളെ​ ഉ​പ​യോ​​ഗി​ച്ച് മു​ത​ലെ​ടു​പ്പി​നു​വേ​ണ്ടി​മാ​ത്ര​മാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ഇ​വ​ർ​ക്ക് ഈ​ഴ​വ​ ജ​ന​ത​യു​ടെ​ വോ​ട്ട് മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും​ സ​ത്യം​ പ​റ​യു​മ്പോ​ൾ​ വ​ർ​​ഗ്ഗീ​യ​വാ​തി​യാ​യി​ കാ​ണു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും​ നെ​ടും​ക​ണ്ടം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് സ​ജി​ പ​റ​മ്പ​ത്ത് പ​റ​ഞ്ഞു​. ഒ​രു​ കൂ​ട്ട​ർ​ അ​ധി​കാ​രം​ നി​ല​നി​ർ​ത്തു​ന്ന​തി​നും​ മ​റ്റൊ​രു​ കൂ​ട്ട​ർ​ അ​ധി​കാ​ര​ത്തി​ൽ​ ക​യ​റു​ന്ന​തി​നു​മാ​യി​ മു​സ്ലീം​​ങ്ങ​ൾ​ ഉ​ൾ​പ്പെ​ടെ​യു​ള്ള​ ന്യൂ​ന​പ​ക്ഷ​ പാ​ർ​ട്ടി​ക​ളെ​ കൂ​ട്ടു​പി​ടി​ക്കു​ന്നു​. മ​റ്റ് ന്യൂ​ന​പ​ക്ഷ​ വി​ഭാ​​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​തി​ലും​ കൂ​ടു​ത​ൽ​ ആ​നു​കു​ല്യ​ങ്ങ​ൾ​ വാ​രി​ക്കോ​രി​ കൊ​ടു​ക്കുമ്പോ​ൾ​ ഹി​ന്ദു​, പി​ന്നാ​ക്ക​ വി​ഭാ​​ഗ​ങ്ങ​ളു​ടെ​ ആ​നു​കൂ​ല്യ​ങ്ങ​ളും​ അ​വ​സ​ര​ങ്ങ​ളും​ തി​ര​സ്ക​രി​ക്കു​ക​യാ​ണ് ​ ചെ​യ്യു​ന്ന​ത്. ​ മ​റ്റു​ള്ള​വ​രു​ടെ​ അ​വ​കാ​ശ​ങ്ങ​ൾ​ കൈ​യ​ട​ക്കാ​ന​ല്ല​,​ അ​വ​ർ​ക്ക് കൊ​ടു​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ​ മ​റ്റു​ള്ള​വ​ർ​ക്കും​ ല​ഭി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ൽ​ എ​ന്ത് വ​ർ​​ഗ്ഗീ​യ​ത​യാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ത്ഥി​ നി​ർ​ണ്ണ​യ​ത്തി​ൽ​ മാ​ത്ര​മ​ല്ല​,​ സൊ​സൈ​റ്റി​,​ സ​ഹ​ക​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ പോ​ലും​ ഈ​ഴ​വ​രെ​ ത​ഴ​യു​ന്ന​ത് മ​റ്റു​ള്ള​ സ​മു​ദാ​യ​ങ്ങ​ളെ​ പ്രീ​ണി​പ്പി​ക്കാ​ൻ​ ത​ന്നെ​യാ​ണെ​ന്ന് വി​ശ്വ​സി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും​ യോ​​ഗം​ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​ക്ക് ഐ​ക്യ​ധാ​ർ​ഢ്യം​ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ന​ട​ന്ന​ യോ​​ഗ​ത്തി​ൽ​ സ​ജി​ പ​റ​മ്പ​ത്ത് പ​റ​ഞ്ഞു​. യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ സു​ധാ​ക​ര​ൻ​ ആ​ടി​പ്ലാ​ക്ക​ൽ​ ,ബോ​ർ​ഡ് മെ​മ്പ​ർ​ കെ​.എ​ൻ​. ത​ങ്ക​പ്പ​ൻ​,​ കൗ​ൺ​സി​ല​ർ​മാ​രാ​യ​ സി​.എം​ ബാ​ബു​,​ ജ​യ​ൻ​ ക​ല്ലാ​ർ​,​ സു​രേ​ഷ് ചി​ന്നാ​ർ​,​ മ​ധു​ ക​മ​ലാ​ല​യം​ തു​ട​ങ്ങി​യ​വ​ർ​ സം​സാ​രി​ച്ചു​.