ഇടുക്കി: പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടാ സപ്ലിമെന്ററി സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 21 മുതൽ 25 വരെ നടക്കും. ഇതുവരെ പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും, സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷൻ നടത്തി രണ്ടാം ഘട്ടം ചെയ്യാത്തവർക്കും www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം. സ്‌പോർട്‌സ് മികവ് രജിസ്‌ട്രേഷൻ ചെയ്തശേഷം ലഭിക്കുന്ന അച്ചീവ്‌മെന്റ് രജിസ്റ്റർ പ്രിന്റ് ഔട്ട്, സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം22 ന് രാവിലെ 10 മണി മുതൽ 25 ന് വൈകിട്ട് 4 ന് മുമ്പായി പൈനാവിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ വെരിഫിക്കേഷന് എത്തിച്ചേരണം. 26 ന് വൈകീട്ട് അഞ്ചിന് മുമ്പായി സ്‌കൂൾ കാൻഡിഡേറ്റ് ലോഗിൻസ്‌പോർട്‌സ് എന്ന ലിങ്കിൽ രണ്ടാം ഘട്ടം ചെയ്യുക. ഫോൺ: 9496184765, 9895112027