ഇടുക്കി: മണിയാറൻകുടിയിലെ ഖാദി നെയ്ത്തു കേന്ദ്രത്തിൽ നെയ്ത്തു ജോലി ചെയ്യുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പന്റോടുകൂടിയ പരിശീലനത്തിന്‌ശേഷം വേതന നിരക്കിൽ ജോലി നൽകുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ എസ് ഐ, ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.താൽപ്പര്യമുള്ളവർ വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവസഹിതം ജൂലായ് 5 നകം നേരിട്ടോ തപാൽ മഖേനയോ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഇടുക്കി, തൊടുപുഴ എന്ന വിലാസത്തിൽ നൽകുക. പ്രാദേശികവാസികൾക്ക് മുൻഗണന ലഭിക്കും.