
തൊടുപുഴ: കാപ്പിത്തോട്ടം റെസിഡന്റ്സ് അസോസിയേഷൻ ന്റെ നേതൃത്വത്തിൽഎസ്. എസ്. എൽ. സി പ്ളസ്ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് മാർക്ക് കിട്ടിയ കുട്ടികളെ ആദരിച്ചു. എം.ജി യൂണിവേഴ്സിറ്റി യിൽ ഒന്നാം റാങ്ക് കിട്ടിയ ആര്യക്ക് അസോസിയേഷൻ വക ഉപഹാരവും, ദുബൈ യിലുള്ള ഇടുക്കി വെൽഫയർ അസോസിയേഷൻ നൽകുന്ന ലാപ്ടോപ് ഉപഹാരവും നൽകി. അതോടൊപ്പം റിട്ടയർ ചെയ്ത അദ്ധ്യാപകരായ അസോസിയേഷൻ അംഗങ്ങളായ പി. വി. പോൾ , ഏലികുട്ടി ,പ്രൊഫ. ജോസഫ്, പ്രൊഫ. ടി. എം. ജോസ് എന്നിവരെ ആദരിച്ചു.ഡീൻ കുര്യാക്കോസ് എം. പി പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി. വി. പോൾ അദ്ധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ ജിതേഷ്സി.ഇഞ്ചക്കാട്ട് , ബിജു ശേഖർ , ഷിജു കൊളംകുടിയിൽ, ജൂബിൾ ഓലിക്കുന്നേൽ, സനൽ ചക്രപാണി തുടങ്ങിയവർ പ്രസംഗിച്ചു.