
തൊടുപുഴ:ഓൾ കേരള ജനറൽ ആന്റ് പ്രൈവറ്റ് ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അസോസിയേഷൻ സംസ്ഥാന ജോ. കൺവീനർ വിൻസന്റ് ഇഗ്‌നേഷ്യസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ കോർഡിനേറ്റർ അനിൽകുമാർ ടി..പി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന നേതാക്കളായ റോയി ജോൺ, വർദ്ധനൻ സി.പുളിക്കൽ, വർഗ്ഗീസ് രാജു എന്നിവർ പ്രസംഗിച്ചു. കുവൈറ്റ് അഗ്നിബാധയ്ക്കിരയായവർക്ക് ചടങ്ങിൽ ആദരാഞ്ഞ്ജലികൾ അർപ്പിച്ചു. പ്രവാസികൾക്കായി സുരക്ഷ ഉറപ്പാക്കുന്നതിനായി ഗവൺമെന്റ് തലത്തിൽ അപകട ഇൻഷ്വറൻസ് നടപ്പിലാക്കണമെന്നും,ഐ.ആർ.ഡി.എയുടെ കീഴിൽ മെഡിക്കൽ റെഗലേറ്ററി അതോറിറ്റിയും മെഡിക്കൽ ഓംബുഡ്സ്മാനും രൂപീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഭാരവാഹികളായി വിൻസെന്റ് എം.ജെ (ജില്ലാ പ്രസിഡന്റ്), വിൻസെന്റ് ജേക്കബ് (ജില്ലാ സെക്രട്ടറി), എൻ.സി.സുരേന്ദ്രൻ (ട്രഷറർ) എന്നിവരടങ്ങുന്ന പതിമൂന്നംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.