തൊടുപുഴ : അഖില കേരളവിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ശാഖകളിലെ എസ്.എൽ.സി, പ്ലസ്ടു, ഉന്നത വിജയം കരസ്ഥമാക്കിയ 22 കുട്ടികളെ യൂണിയൻ ഹാളിൽ പ്രസിഡന്റ് വിനു കെ.കെ.യുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. യോഗത്തിൽ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമൻ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വാ.എം.എസ് വിനയരാജ്, ബോർഡ് മെമ്പർ പി.എസ്. ഗിരിഷ്, കരയോഗം ഇൻസ്‌പെക്ടർ ഇ.കെ.മുരളീധരൻ, പി.ആർ ബിനോജ്, മഹിളാസംഘം യൂണിയൻ ഭാരവാഹികളായ ഷിലാഗോപി, വൽസ ദിവാകരൻ, ട്രേഡ് യൂണിയൻ പ്രതിനിധി മനോജ് ടി.കെ, ബാലസംഘം പ്രസിഡന്റ് അതുല്യ ബിജു എന്നിവർ പങ്കെടുത്തു.