വിരട്ടിയോടിച്ചാലും പോകില്ല
പീരുമേട് : പീരുമേട് പ്ലാക്കത്തടം ട്രൈബൽ മേഖലയിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടാനകൾ വിളയാടുകയാണ്..എല്ലാ ദിവസവും രാത്രിയിൽ കുട്ടികൾ ഉൾപ്പടെ ആറംഗ ആനക്കൂട്ടമാണ് കൃഷിനശിപ്പിക്കുന്നത്. ഏലവും, കുരുമുളകും, വാഴയും കാപ്പിയും, പ്ലാവ് തുടങ്ങി കൃഷിവിളകൾ ചവിട്ടിമെതിച്ച് ഇല്ലാതാക്കുകയാണ്. . മുൻപ് വല്ലപ്പോഴും കൂടിയായിരുന്നുവെങ്കിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുകയാണ്.
ആനക്കൂട്ടത്തെ ഒച്ചവെച്ച് വിരട്ടി ഓടിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഓടിച്ചു വിട്ടാൽ പോകുകയില്ല കറങ്ങിതിരിഞ്ഞ് അടുത്ത പറമ്പിൽ കയറും. ഉൾവനങ്ങളിൽ പോകുന്നില്ല. ഇത് മൂലം മുതിർന്നവർക്കും.രാത്രിയിൽ ആന പേടി കാരണം ഉറങ്ങാതിരിക്കുന്നത് കൊണ്ട് കുട്ടികൾക്ക് പിറ്റേ ദിവസം സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. പകൽ സമയം കിടന്നുറങ്ങേണ്ട സ്ഥിതിയാണുള്ളത്. ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. എം.എൽ.എയും, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ഇവിടെ എത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇവിടെ വന്നു പോയി. ആനയെ തുരത്താൻ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
ഫെൻസിംഗ് സ്ഥാപിക്കാനായില്ല
പ്ലാക്കത്തടം ട്രൈബൽ മേഖലയിൽ എട്ട് കിലോമീറ്റർ ചുറ്റളവിൽ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഡി.എഫ്. ഒ അറിയിച്ചിരുന്നു . വന്യമൃഗങ്ങളെ അകറ്റി നിർത്തി നാട്ടുകാർക്ക് സംരക്ഷണം ഒരുക്കുന്ന നടപടി ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രം.
കുട്ടികൾക്കുംവീട്ടിൽനിന്ന് ഇറങ്ങാനാകാതെ ഭയന്നു വീടുകളിൽ ഇരിക്കുകയാണ്. തൊട്ടടുത്ത വീടുകളിൽ പോലും പോകാനാകാത്ത സാഹചര്യമാണുള്ളത്
രാഘവൻ
(ഊര് മൂപ്പൻ)